Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്രായേലിൻറെ ക്രൂര ആക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന ഗാസയിൽ യുവതിക്ക് ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ പിറന്നു. ഈപ്ജിത് അതിർത്തിയിലുള്ള റാഫയിലെ യുവതിക്കാണ് ഈ അപൂർവ സൗഭാഗ്യം വന്നിരിക്കുന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് യുവതിക്ക് പിറന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞുങ്ങളുടെ ഫോട്ടോ ഗാസയിലെ ഷിഫാ ആശുപത്രിയിലെ ഡോക്ടർ ബാസൽ അബുവാർദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലിൻറെ ആക്രമണത്തിൽ പരിക്കേറ്റ് കൂടുതൽ ആളുകളും ചികിത്സയ്ക്കെത്തുന്നത് ഷിഫ ആശുപത്രിയിലാണ്. ആക്രമണത്തിൽ 249 കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Leave a Reply