Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:36 am

Menu

Published on September 29, 2014 at 10:28 am

ഒ. പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു ;സത്യപ്രതിജ്ഞ ഇന്ന്

panneerselvam-is-new-tamil-nadu-cm

ചെന്നൈ: ഒ. പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗമാണ് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവും മുഖ്യമന്ത്രിയുമായി തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിൽ പനീര്‍ശെല്‍വം തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രി ജയലളിതയെ നാലുവര്‍ഷത്തേക്ക് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ജയലളിതയുടെ വിശ്വസ്ഥനായ ശെൽവം രണ്ടാം തവണയാണ് തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്.2001ല്‍ താന്‍സി ഭൂമി കേസില്‍ അറസ്റ്റിലായി ജയലളിത മുഖ്യമന്ത്രി പദം രാജിവെച്ചപ്പോഴായിരുന്നു പനീർ ശെൽവം ആദ്യമായി മുഖ്യമന്ത്രിയായത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിതക്കെതിരെ കോടതി വിധി വന്നത് ശനിയാഴ്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്ടമാവുകയായിരുന്നു.ബാംഗ്ലൂരില്‍ വിധി കേള്‍ക്കാനെത്തുമ്പോഴും തനിയ്‌ക്കൊപ്പം ജയലളിത കൂട്ടിയത് വിശ്വസ്തനായ പനീര്‍ ശെല്‍വത്തെ ആയിരുന്നു.തേനി ജില്ലയില്‍ ബോഡിനായ്ക്കനൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിലെത്തിയ പനീർ ശെൽവം പെരിയകുളം മുനിസിപ്പല്‍ ചെയര്‍മാനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News