Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാലുവര്‍ഷമായി ശരീരം തളര്‍ന്നുകിടന്ന ഐറിഷുകാരനായ അത്‌ലറ്റ് പരസഹായമില്ലാതെ നടന്നു. ഒരു റോബോട്ടിക് ഡിവൈസിന്റെ നാഡീ ഉത്തേജന ചികില്‍സയുടെ ഫലമായാണ് മുപ്പത്തിയൊമ്പതുകാരനായ മാര്‍ക്ക് പൊള്ളോക്ക് നടന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത പുതിയ റോബോട്ടിക് ഉപകരണമാണ് പൊള്ളോക്കിനെ തനിയെ നടക്കാന്‍ സഹായിച്ചത്.
1998ല്‍ കാഴ്ചശക്തി നഷ്ടമായ പൊള്ളോക്ക്, 2010ലാണ് നാഡീതളര്‍ച്ചയെത്തുടര്‍ന്ന് പൂര്‍ണമായും കിടപ്പിലായത്. എന്നാല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ വിഭാഗത്തില്‍ ചികില്‍സ തേടിയത് പൊള്ളോക്കിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി. ചികില്‍സയുടെ ആദ്യ ദിവസങ്ങളില്‍ പുതിയ സംവിധാനത്തിലുള്ള നാഡീ ഉത്തേജനമാണ് ഡോക്ടര്‍മാര്‍ ചെയ്തത്. കുത്തിവെയ്‌പ്പില്ലാതെയുള്ള നാഡീ ഉത്തേജന ചികില്‍സയായിരുന്നു ഇത്. ഇതിലൂടെ കാലുകള്‍ക്കും മറ്റും ഉറപ്പേകി.
ഇതിനുശേഷമാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ഉപകരണം പൊള്ളോക്ക് ധരിച്ചത്. അത്ഭുതമെന്ന് പറയട്ടെ, അദ്ദേഹത്തിനു നടക്കാന്‍ സാധിച്ചു. എന്നാല്‍ മനുഷ്യര്‍ നടക്കുന്നതുപോലെ സാധാരണയായല്ല പൊള്ളോക്ക് നടക്കുന്നത്. പ്രത്യേക ചുവടുവെപ്പിലൂടെയാണ് അദ്ദേഹത്തിന്റെ നടത്തം. എന്നിരുന്നാലും ഒരിക്കലും ചലിക്കാനാകില്ലെന്ന് കരുതിയ പൊള്ളോക്കിന്റെ നടത്തത്തെ വൈദ്യശാസ്‌ത്രത്തെ വിസ്‌മയകരമായ നേട്ടമായാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡോക്‌ടര്‍മാര്‍ വിലയിരുത്തുന്നത്.
വരുംനാളുകളില്‍ ഈ ചികില്‍സാ രീതി വ്യാപിപ്പിക്കാനാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തീരുമാനിച്ചിരിക്കുന്നത്. വി റെഡ്ഡി എഡ്ഗര്‍ട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്ക് പൊള്ളോക്കിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
Leave a Reply