Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മകളെ പീഡിപ്പിച്ച ബന്ധുവായ 32 കാരൻറെ ചെവികളും മൂക്കും മാതാപിതാക്കൾ അരിഞ്ഞെടുത്തു. അഫ്ഗാനിലെ ഒരു ഗ്രാമീണ പ്രദേശത്ത് വച്ച് നാല് മാസങ്ങൾക്ക് മുമ്പ് 14 വയസ്സുള്ള ഇവരുടെ മകളെ 32 കാരനായ മുല്ല പീഡിപ്പിക്കുകയായിരുന്നു.ഇക്കാര്യം പെണ്‍കുട്ടി തൻറെ മാതാപിതാക്കളോട് പറഞ്ഞു.അതിനു ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഒന്നുമറിയാത്ത പോലെ നടിച്ച് മുല്ലയെ ഡിന്നറിന് വീട്ടിലേക്ക് ക്ഷണിച്ചു.ഇതു പ്രകാരം മുല്ല ഡിന്നറിനായി വീട്ടിലെത്തിയ ഉടനെ മാതാപിതാക്കൾ വാതിലടച്ച ശേഷം ഇയാളുടെ കൈയും കാലും കെട്ടിയിട്ടു. പിന്നീട് ഇയാളുടെ മൂക്കും ചെവികളും അറുത്തെടുക്കുകയായിരുന്നു. തങ്ങളുടെ മകളെ പീഡിപ്പിച്ച ഇയാൾക്ക് വിധിച്ച ശിക്ഷയെ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
Leave a Reply