Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം വഴി നോക്കാമെന്നും തനിക്ക് തന്‍റെ വഴിയായിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ തുറന്നടിച്ചു.
തിങ്കളാഴ്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ച സര്‍ക്കാര്‍ രൂപവത്കരണശേഷം നിലനിന്ന സൗഹൃദാന്തരീക്ഷമാകെ ഉലച്ചുകളഞ്ഞാണ് അവസാനിച്ചത്. ചെന്നിത്തലയെ മുഖ്യമന്ത്രിയും എ ഗ്രൂപ്പും അപമാനിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പുപോരിന്‍റെ വെടിയൊച്ച മുഴങ്ങുമെന്ന മുന്നറിയിപ്പ് എ ഗ്രൂപ്പ് നല്‍കിയിരുന്നു.
ആഭ്യന്തരവകുപ്പ് തന്നെ നല്‍കി രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ തന്നെയാണ് ഐ ഗ്രൂപ്പ്. ഇത് നടന്നില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കണമെന്ന ആവശ്യമാണ് ഐ ഗ്രൂപ്പില്‍ ഉയരുന്നത്.
Leave a Reply