Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:52 pm

Menu

Published on November 27, 2014 at 12:26 pm

മഞ്ഞില്‍ ഉറച്ച വിമാനം യാത്രക്കാര്‍ തള്ളി നീക്കി സ്റ്റാര്‍ട്ട് ചെയ്തു [വീഡിയോ]

passengers-get-out-and-push-frozen-siberian-plane

ഇഗാര്‍ക്ക: റഷ്യയിലെ ഇഗാര്‍ക്കയിലാണ് ഇത്തരമൊരു സംഭവം നടന്നത്.അന്തരീക്ഷ താപനില മൈനസ് 52 ഡിഗ്രി ആയതിനെ തുടര്‍ന്ന് റണ്‍വേയില്‍ മഞ്ഞില്‍ ഉറച്ചു പോയ വിമാനമാണ് യാത്രക്കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചത്. മൈനസ് 52 ഡിഗ്രി കൊടും തണുപ്പില്‍ ആര്‍ട്ടിക് സര്‍ക്കിളിലെ ഇജാര്‍ക്ക റണ്‍വേയില്‍ മഞ്ഞ്മൂടിയപ്പോള്‍ യു.ടി. എയര്‍ ഗ്രൂപ്പിന്റെ ടുപലേവ് വിമാനം ഉറച്ചുപോവുകയായിരുന്നു. ഇന്ധനം കട്ടിയായി ഷാസി മഞ്ഞില്‍ ഉറച്ചു. യാത്രക്കാര്‍ ഇറങ്ങി തള്ളി അനക്കിയശേഷം ട്രക്ക് ഉപയോഗിച്ചാണ് വിമാനം റണ്‍വേയില്‍ എത്തിച്ചത്.തുടര്‍ന്ന് വിമാനം യാതൊരു കുഴപ്പവുമില്ലാതെ സര്‍വീസ് നടത്തുകയും ചെയ്തു.വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്‌ററ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പൈലറ്റ് വിമാനത്തിന്റെ ബ്രേക്ക് പാഡുകള്‍ ഉയര്‍ത്തിവക്കാന്‍ മറന്നതാണ് പ്രശ്‌നമായത്. പിന്നീട് യാത്ര തുടങ്ങാന്‍ നേരത്ത് ബ്രേക്ക് പാഡുകള്‍ പ്രവര്‍ത്തിക്കാതെയായി. വിമാനത്തില്‍ 74 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

 

Loading...

Leave a Reply

Your email address will not be published.

More News