Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് വ്യാഴാഴ്ച്ച സ്പീക്കര്‍ക്ക് കൈമാറും. ഏറ്റവും ഉചിതമായ സമയം ഇതാണെന്നും മാണിക്ക് ഇത് മാതൃകയാകട്ടെയെന്നും അറിയിച്ചു കൊണ്ടാണ് ജോർജിന്‍റെ രാജി.ഉമ്മൻ ചാണ്ടിയും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ച് പുതിയ നേതൃത്വം വന്നാൽ മാത്രമേ കേരളാ കോൺഗ്രസിന് രക്ഷയുള്ളൂ എന്നും പിസി ജോർജ് പറഞ്ഞു. മാണി രാജിവെച്ചാൽ ഇടതുപക്ഷം മാണിയെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇത്രയും വലിയ അഴിമതിക്കാരനെ ഇടതുപക്ഷം സ്വീകരിക്കില്ലെന്നും ജോർജ് പ്രതികരിച്ചു. മാണിയ്ക്ക് വളംവെച്ച് കൊടുത്ത് ഉമ്മൻ ചാണ്ടിയും കോഴയുടെ പങ്ക് പറ്റിയിട്ടുണ്ടെന്നും ജോർജ് ആരോപിച്ചു.
Leave a Reply