Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:29 pm

Menu

Published on December 26, 2014 at 4:33 pm

എംഎല്‍എയുടെ വിജയാഹ്ലാദ റാലിക്കിടെ വെടിപൊട്ടി

pdp-mla-ashraf-mir-fires-ak47-to-celebrate-his-win-over-omar-abdullah-in-jk-assembly-polls

ശ്രീനഗർ: ജമ്മു കാശ്മീർ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എംഎല്‍എയുടെ ആഹ്ലാദ പ്രകടനത്തിനിടെ വെടിപൊട്ടിയതായി റിപ്പോര്‍ട്ട്. സോനാവാറില്‍ നിന്നും വിജയിച്ച പിഡിപി എംഎല്‍എയുടെ ആഹ്ലാദ പ്രകടന നാലിക്കിടെയാണ് എകെ 47 തോക്കില്‍ നിന്നും വെടിപൊട്ടിയത്. വിജയാഘോഷങ്ങൾക്കിടെ സ്വന്തം വസതിക്കു മുന്നിൽ വച്ചായിരുന്നു സംഭവം. അഷ്റഫിന്റെ വിജയം ആഘോഷിക്കാൻ അനുയായികൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.  വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്സ് ആപ്പിലുടെ പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. പുറത്ത് അനുയായികൾ കൂട്ടംകൂടി നിൽക്കുന്പോൾ ആകാശത്തേക്ക് എം.എൽ.എ വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.അതേസമയം വെടിയുതിർത്തായുള്ള ആരോപണം അഷ്റഫ് നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അനുയായികൾ വിജയാഹ്ളാദം നടത്തുന്നതിനിടെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളുടെ തോക്ക് തറയിൽ വീണപ്പോൾ അത് താൻ തിരികെ എടുത്ത് നൽകുകയാണ് ചെയ്തതെന്ന് മിർ  വിശദീകരിച്ചു. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലക്കെതിരെയാണ് അഷ്‌റഫ് മിര്‍ വിജയിച്ചത്.സേനാവാറിൽ നാലായിരം വോട്ടുകൾക്കാണ് മിർ ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തിയത്.

 

Loading...

Leave a Reply

Your email address will not be published.

More News