Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഴവില്‍ മനോരമ ചാനലിലെ ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലയുമായി ബന്ധപ്പെട്ട് ഒരുക്കിയ തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയിലാകെ വിമർശനങ്ങൾ ഏറ്റുവങ്ങേണ്ടി വന്നിരുന്നു.ആല്‍ബത്തില്‍ അഭിനയിച്ച അവതാരകരായ ഗോവിന്ദ് പത്മസൂര്യയെന്ന ജിപിക്കും പേളി മാനിക്കും തെറി വിളികളുടെ അഭിഷേകമായിരുന്നു.ഇപ്പോഴിതാ ആല്‍ബം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്തതില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് പേളി മാനി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ കമന്റായിട്ടാണ് പേളി ക്ഷമാപണം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആല്‍ബം ഇഷ്ടപ്പെടാത്ത എല്ലാവരോടും ക്ഷമാപണം നടത്തുന്നു… എല്ലാം എന്റെ തെറ്റായിരുന്നു.. എല്ലാവരിലും പുഞ്ചിരിയുണ്ടാക്കാമെന്ന് കരുതി…എനിക്ക് തെറ്റിയെന്ന് തോന്നുന്നു….അതിന് ജിപിയെ ശിക്ഷിക്കരുത്…അത് എന്റെ ആശയമായിരുന്നു…ഞാന്‍ ക്ഷമാപണം നടത്തുന്നു…ക്ഷമിക്കണം..എല്ലാ കുറ്റവും ഞാന്‍ ഏല്‍ക്കുന്നു…എന്റെ കുടുംബത്തെ അതിന്റെ പേരില്‍ വേദനിപ്പിക്കരുത്…അവര്‍ക്ക് എന്താ നടക്കുന്നത് എന്ന് പോലും അറിയില്ല.പേർളി പറയുന്നു.
മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലയുമായി ബന്ധപ്പെട്ടാണ് ആൽബം പുറത്തിറക്കിയത്. ഗോവിന്ദ് പത്മസൂര്യയും പേർളി മാനിയുമാണ് ആൽബത്തിൽ അഭിനയിച്ചത്. നാലര ലക്ഷത്തോളം പേർ കണ്ട വീഡിയോയ്ക്ക് 2,333 ലൈക്ക് കിട്ടിയപ്പോൾ 36,396 ഡിസ്‌ലൈക്കാണ് ലഭിച്ചത്.
–
–
Leave a Reply