Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്‍ണം. ചെറുകോട് സ്വദേശി തോരപ്പ മായിൻ മകന് വേണ്ടി, മലപ്പുറം പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു വാങ്ങിച്ച ഗുളികയില്‍ നിന്നാണ് കമ്പിക്കഷ്‍ണം കിട്ടിയത്.
ചെറുകോട് സ്വദേശി മായിന്‍ മകന്‍ റിന്‍ഷാദിന് വേണ്ടി പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നാണ് ഗുളിക വാങ്ങിച്ചത്. രണ്ട് ദിവസത്തിന് ശേഷം മായിന്റെ അഞ്ച് വയസുകാരി പേരക്കുട്ടിക്കും പനി ബാധിച്ചു. കുഞ്ഞിന് കൊടുക്കാന്‍ വേണ്ടി ഗുളിക പകുതി പൊട്ടിച്ചപ്പോഴാണ് അതില്‍ കമ്പിക്കഷ്‍ണം കണ്ടത്.ഒരു സെന്റീമീറ്ററിലധികം നീളമുണ്ട് ഈ കമ്പിക്കഷ്‍ണത്തിന്.
തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ മായിന്‍ ഗുളിക അധികൃതര്‍ക്ക് കൈമാറുകയും ചെയ്‍തു. ഗുളിക പൊട്ടിക്കാതെ കഴിക്കുമായിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. സംഭവിച്ച കാര്യങ്ങളും മായിന്റെ പരാതിയും അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഇക്കാര്യത്തില്‍ പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നായിരുന്നു മരുന്ന് വിതരണക്കാരായ കെ എം എസ് സി എല്ലിന്റെ പ്രതികരണം.
Leave a Reply