Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:23 am

Menu

Published on November 28, 2014 at 10:34 am

ഫുട്‌ബോൾ ഇതിഹാസതാരം പെലെ ഗുരുതരാവസ്ഥയിൽ

pele-in-special-care-as-condition-worsens

സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍.മൂത്രത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പെലെയെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാ­സം 13ന്‌ വൃ­ക്ക­യി­ലെ ക­ല്ല്‌ നീ­ക്കം ചെ­യ്യു­ന്ന­തി­നു­ള്ള ശ­സ്‌­ത്ര­ക്രി­യ­ക്ക്‌ പെ­ലെ­യെ വി­ധേ­യ­നാ­ക്കി­യി­രു­ന്നു. ഇ­പ്പോൾ തീ­വ്ര­പ­രി­ച­ര­ണ വി­ഭാ­ഗ­ത്തിൽ ചി­കിൽ­സ­യി­ലു­ള്ള പെ­ലെ­യു­ടെ നി­ല ഗു­രു­ത­ര­മാ­ണെ­ന്ന്‌ അ­ശു­പ­ത്രി അ­ധി­കൃ­തർ അ­റി­യി­ച്ചു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളാണ് പെലെ‌. ബ്രസീലിനുവേണ്ടി 92 മല്‍സരങ്ങളില്‍നിന്ന് 77 ഗോളുകള്‍ നേടി. പ്രധാനമായും ബ്രസീലിലെ സാന്റോസിനുവേണ്ടി ക്ലബ് ഫുട്ബോള്‍ കളിച്ച പെലെ 638 മല്‍സരങ്ങളില്‍നിന്ന് 619 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. കരിയറിന്റെ അവസാനഘട്ടത്തില്‍ ന്യൂയോര്‍ക്ക് കോസ്മോസിനുവേണ്ടി 56 കളികളില്‍നിന്ന് 31 ഗോളും പെലെ നേടി. പെലെ കളിച്ചിരുന്ന കാലത്ത് ഏറ്റവുമധികം പ്രതിഫലം പറ്റിയ കായികതാരവും അദ്ദേഹമായിരുന്നു. കറുത്ത മുത്ത്, ഫുട്ബോളിന്റെ രാജാവ്, രാജാവ് പെലെ എന്നീ വിശേഷണങ്ങള്‍ കളി വിദഗ്ദ്ധരും കളിയെഴുത്തുകാരും ആരാധകരും ചേര്‍ന്ന് പെലെയ്ക്ക് ചാര്‍ത്തിക്കൊടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News