Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹാരിസ് ബര്‍ഗര്‍: പേര് മിറാന്‍ഡ ബാര്‍ബര്‍, വയസ് 19, ഇത് വരെ 22 കൊലപാതകങ്ങള്‍. ഇത്ര കൊലപാതകങ്ങള്‍ മാത്രമേ ഞാന്‍ എണ്ണിയിട്ടുള്ളൂ..ബാക്കി എണ്ണാന്‍ വയ്യ . കൊലപാതകം എന്റെ ശീലമാണ്.’ ലോകത്തെ ഏറ്റവും ക്രൂരയായ കൗമാരക്കാരിയുടെ വാക്കുകളാണിവ. പെന്‍സില്‍വാനിയക്കാരിയാ ഒരു കൗമാരക്കാരിയാണ് താന്‍ നടത്തിയ കൊലപാതകങ്ങളുടെ കണക്ക് പറഞ്ഞ് ഞെട്ടിച്ചിരിയ്ക്കുന്നത്. ക്ലാസിഫൈഡ് പരസ്യത്തിലൂടെ പരിചയപ്പെട്ട ട്രോയ് ലാഫെരാര എന്നയാളെയാണ് ഏറ്റവും അവസാനമായി വധിച്ചത്. ഈ വധക്കേസുമായി ബന്ധപ്പെട്ടാണ് മിറാന്‍ഡ പിടിയിലായത്. മിറാന്‍ഡയ്‌ക്കൊപ്പം ഭര്‍ത്താവായ ഏലിയറ്റും അറസ്റ്റിലായിട്ടുണ്ട്.പതിമൂന്നാം വയസ്സിലാണ് കൊലപാതകങ്ങള്‍ തുടങ്ങിയത്. പിന്നീട് കൊലപാതകം സ്ഥിരമാക്കിയ ഒരു സംഘത്തില്‍ ചേര്‍ന്നതോടെയാണ് മിറാന്‍ഡയുടെ ജീവിതം മൊത്തം മാറുന്നത്. അലാസ്‌കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘടനയ്ക്ക് വേണ്ടിയാണ് മിറാന്‍ഡ കൊലപതാകങ്ങള്‍ ചെയ്തു തുടങ്ങിയത്. തനിയ്ക്ക് പണം തരാനുണ്ടായിരുന്ന ഒരാളെ വധിയ്ക്കാന്‍ സംഘതലവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മിറാന്‍ഡ ആദ്യ കൊലപാതകത്തിനിറങ്ങുന്നത്. തോക്ക് ഉപയോഗിയ്ക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് തോക്ക് ഉപയോഗിയ്ക്കാന് പരിശീലിച്ചെന്ന് മിറാന്‍ഡ. ഇതുവരെ 22 പെരെയങ്കിലും കൊന്നു കാണുമെന്നും കൊല്ലുന്നവരുടെ കണക്കെടുക്കല്‍ നിര്‍ത്തിയെന്നും പെണ്‍കുട്ടി പറയുന്നു. ലൈംഗിക പങ്കാളിയെ തിരഞ്ഞുള്ള ട്രോയുടെ പരസ്യത്തിലൂടെയാണ് മിറാന്‍ഡ അയാളെ പരിചയപ്പെടുന്നത്. ട്രോയിയുമായി ലൈംഗിക ബന്ധത്തി്‌ന് താല്‍പ്പര്യമുണ്ടെന്ന് മിറാന്‍ഡ അയാളെ അറിയിച്ചു. ഒരു മാളില്‍ നിന്ന് അയാളെ തനിയ്‌ക്കൊപ്പം കൂട്ടി. ഇവരുടെ കാറിന് പിന്നില്‍ മിറാന്‍ഡയുടെ ഭര്‍ത്താവ് ഏലിയറ്റ് ഒളിച്ചിരുന്നു. ശേഷം ട്രോയുടെ കഴുത്തില്‍ ഇയാള്‍ ചരട് മുറുക്കി. മിറാന്‍ഡ അയാളെ പലതവണ കുത്തുകയും കൊല്ലുകയുമായിരുന്നു. മിറാന്‍ഡയ്ക്കും ഭര്‍ത്താവ് ഏലിയറ്റിനും വധശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Leave a Reply