Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:പെട്രോളിൻറെയും ഡീസലിൻറെയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വർദ്ധിപ്പിച്ചു. പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 1.20 രൂപയില്‍ നിന്ന് 2.70 രൂപയും ഡീസലിന് 1.46 രൂപയില്‍ നിന്ന് 2.96 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ 1.50 രൂപയുടെ വര്‍ധനയുണ്ടാവുമെന്ന് ഉറപ്പായി. അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതില്‍ വിലകുറയുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി രാജ്യത്തെയും വിലകുറയ്ക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ വിലകുറയ്ക്കുന്നതിന് അനുസരിച്ച് നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.രാജ്യാന്തര വിപണിയില്‍ ഇന്ധന വില നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന തുക വന്‍ ആശ്വാസവുമാകും.
Leave a Reply