Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:54 pm

Menu

Published on December 2, 2014 at 2:42 pm

പെട്രോളിൻറെയും ഡീസലിൻറെയും എക്‌സൈസ് നികുതി വർദ്ധിപ്പിച്ചു

petrol-diesel-price-hike-2

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിൻറെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ വർദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.25 രൂപയും ഡീസല്‍ ലിറ്ററിന് ഒരു രൂപയുമാണ് വർദ്ധിച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് എക്‌സൈസ് തീരുവ വർദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയും കുറച്ചിരുന്നു. നികുതി വര്‍ധനയിലൂടെ 4000 കോടി രൂപയാണ് സര്‍ക്കാരിന് അധികവരുമാനം ലഭിക്കുക.

Loading...

Leave a Reply

Your email address will not be published.

More News