Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 3:58 pm

Menu

Published on December 16, 2014 at 9:40 am

പെട്രോള്‍, ഡീസല്‍വില രണ്ടുരൂപ കുറച്ചു

petrol-diesel-rates-cut-by-rs-2-per-litre

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് കുറച്ചത്.പുതിയവില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില 46 ശതമാനത്തിലധികം ഇടിഞ്ഞതിനെ തുടർന്നാണ്‌ എണ്ണക്കമ്പനികള്‍ വിലകുറച്ചത്. നവംബര്‍ 30ന് പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയും കുറച്ചിരുന്നു. നവംബര്‍ 15നും വില കുറച്ചിരുന്നു. നവംബര്‍ 15-നാണ് ഇതിനുമുമ്പ് പെട്രോള്‍, ഡീസല്‍വില കുറച്ചിരുന്നത്. അന്ന് പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയും കുറച്ചിരുന്നു.വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസമായി പെട്രോള്‍,ഡിസല്‍ വില എണ്ണകമ്പനികള്‍ കുറയ്ക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News