Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:41 pm

Menu

Published on December 3, 2014 at 11:56 am

ഫില്‍ ഹ്യൂസിന് ഇന്ന് വിട

phillip-hughes-funeral-today

മാക്‌സ്‌വിലെ :മത്സരത്തിനിടെ തലയില്‍ പന്തു കൊണ്ടു മരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഫില്‍ ഹ്യൂസിൻറെ മരണാനന്തര ചടങ്ങുകള്‍ ഇന്നു നടക്കും. അദ്ദേഹത്തിന്റെ ജന്മനാടായ മാക്‌സ്‌വിലെയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഹ്യൂസ് പഠിച്ച മാക്‌സ്‌വിലെ ഹൈസ്കൂളിൽ പ്രത്യേകമായൊരുക്കിയ അൾത്താരയിലാണ് ചരമശുശ്രൂഷകൾ നടക്കുന്നത്. ചടങ്ങില്‍ 5000 പേരെങ്കിലും പങ്കെടുക്കുമെന്നു കരുതുന്നു. ഓസ്‌ട്രേലിയന്‍ പുരുഷ/വനിതാ ക്രിക്കറ്റ്‌ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. ഹ്യൂസിന്റെ മരണത്തിന് കാരണമായ ബൗൺസർ എറിഞ്ഞ പേസർ സീൻ അബോട്ടു ചടങ്ങിനെത്തും. തനിക്ക് പറ്റിയ കൈയബദ്ധത്തിൽ മനസ് തകർന്നിരുന്ന അബ്ബോട്ട് ഇന്നലെയാണ് പരിശീലനം പുനരാരംഭിച്ചത്.

Phillip Hughes funeral today0

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്നെല്ലാം പ്രതിനിധികളെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് താത്‌കാലികനായകൻ വിരാട് കൊഹ്‌ലി, ടീം ഡയറക്ടർ രവി ശാസ്ത്രി, കോച്ച് ഡങ്കൻ ഫ്ളച്ചർ, മാനേജർ അർഷദ് അയൂബ് എന്നി​വരാണ് ചടങ്ങി​ലുണ്ടാവുക.ഓസ്‌ട്രേലിയന്‍ ക്യാപ്ടൻ മൈക്കേൽ ക്ളാർക്ക് ചരമശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കും. തന്റെ സഹോദരതുല്യനായ ഹ്യൂസിന്റെ മരണം ക്ളാർക്കിനെ ഏറെ ഉലച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ ക്ളാർക്ക് പലതവണ പൊട്ടിക്കരഞ്ഞു.ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ്​ തലയില്‍ ഷോണ്‍ അബോട്ടെറിഞ്ഞ പന്ത്​ കൊണ്ട്​ ഹ്യൂസ്​ ബോധരഹിതനായതും മരണത്തിന്​ കീ‍ഴടങ്ങിയതും.

Loading...

Leave a Reply

Your email address will not be published.

More News