Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ക്കെതിരെ തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഇനിയ രംഗത്ത്. തന്റെ അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുക്കുകയും മറ്റ് വെബ്‌സൈറ്റുകള്‍ക്ക് നല്‍കിയെന്നുമാണ് ഇനിയയുടെ പരാതി. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ നടി രംഗത്തെത്തിയത്.ചതിയനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള കുറിപ്പ് എന്നു പറഞ്ഞാണ് ഇനിയ തുടങ്ങുന്നത്. ഫോട്ടോഷൂട്ടിനിടെ എടുക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇയാള്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കി പണം മേടിക്കുന്നുണ്ടെന്നും ഇനിയ ആരോപിക്കുന്നു. എന്നാല്‍ ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും മറ്റു നടിമാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ആരും ഇക്കാര്യം പുറത്തുപറയാത്തതാണെന്നും ഇനിയ വ്യക്തമാക്കുന്നു.ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്ന മറ്റ് ഫോട്ടോഗ്രാഫേഴ്‌സിന് ഇത്തരക്കാരുടെ പെരുമാറ്റം
ചീത്ത പേര് ഉണ്ടാക്കുകയാണെന്നും ഇനിയ പറയുന്നു. ഇയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ ബാന്‍ ചെയ്യുകയുമാണ് വേണ്ടതെന്നും ഇനിയ പറയുന്നു.
–
–
–
Leave a Reply