Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:22 pm

Menu

Published on December 29, 2014 at 10:31 am

‘പിക്കറ്റ് 43’യുടെ ട്രെയിലർ പുറത്തിറങ്ങി

picket-43-malayalam-movie-trailer

പൃഥ്വിരാജനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘പിക്കറ്റ് 43’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ വിധിക്കപ്പെട്ട രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ബോളിവുഡ് താരം ജാവേദ് ജെഫ്രിയും, പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുഷ എന്ന പുതുമുഖ നടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇന്ത്യന്‍ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാന്‍ പട്ടാളക്കാരന്‍ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43. ഹരിന്ദ്രനാഥ് നായരായി പൃഥ്വിരാജും മുഷ്‌റഫായി ജാവേദ് ജഫ്രിയുമാണ്‌ എത്തുന്നത്. രഞ്ജി പണിക്കര്‍, അനുമോള്‍, ഹാരിഷ് പേരടി, ശോഭ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Loading...

Leave a Reply

Your email address will not be published.

More News