Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 5:31 pm

Menu

Published on December 9, 2014 at 12:58 pm

ഒരു കഷണം കേക്കിന്റെ വില; നാലര ലക്ഷം രൂപ..!!

piece-of-william-and-kates-royal-wedding-cake-sells-for-7-5k-at-auction

ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽറ്റണിന്റെയും വിവാഹവിരുന്നിനു വിളമ്പിയ ഒരു കേക്ക് കഷണത്തിൻറെ വില കേട്ടാൽ ഏവരുമൊന്ന് ഞെട്ടും. 7500 ഡോളർ ! അതായത് ഏകദേശം നാലര ലക്ഷം ഇന്ത്യന്‍ രൂപ.ക്രീമിലും ഐസിലും പൊതിഞ്ഞ് വെള്ള തൂവല്‍ പോലെ ആയിരുന്നു കേക്ക്. ഒരു മഞ്ഞു മല പോലെ മനോഹരമായിരുന്നു ആ കാഴ്ച. 900 പൂക്കള്‍ വിടര്‍ന്നു നിന്ന ആ കേക്ക് കണ്ടാല്‍ ആരുടെയും നാവില്‍ കൊതിയൂറും. ഫിയോന കെയ്ണ്‍സ് ആണ് ഈ മധുരം ഊറുന്ന കേക്കിന്റെ നിര്‍മ്മാതാവ്. അഞ്ച് ആഴ്ച കൊണ്ടാണ് കേക്ക് നിര്‍മ്മിച്ചത്.വിരുന്നിനെത്തിയ അതിഥികളിലൊരാൾ തനിക്കു കിട്ടിയ കേക്ക് കഷണം ലേലസ്ഥാപനത്തിനു കൈമാറുകയായിരുന്നു.ഇത്തരം വില കൂടിയ കേക്കുകള്‍ ലേലത്തില്‍ വരുന്നതു ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല. എങ്കിലും ഈ കാഴ്ച വ്യത്യസ്തമായിരുന്നു. ആരും ആ കേക്ക് കഷ്ണം സ്വന്തം ആക്കാന്‍ മോഹിച്ചു പോകും. ഒരുപാടു വര്‍ഷങ്ങല്‍ക്കു മുന്‍പ് ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ വിരുന്നിനും ഇത്തരം വിലപിടിപ്പുള്ള കേക്ക് വിറ്റിരുന്നു.

ROYAL MARRIAGE

rs_634x1024-131114183642-634.Kate-Middleton-Prince-William-Cake.ms.111413

britain-royal-wedding (1)

1411481005696_wps_7_royal_cake

britain-royal-wedding

cake sells for $7.5k at auction

Loading...

Leave a Reply

Your email address will not be published.

More News