Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: മുഖത്തും മറ്റു ശരീര ഭാഗങ്ങളിലുമായി 453 തുളകള്‍ തുളച്ച് ആഭരണങ്ങള്‍ ധരിച്ച യുവാവിനെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചയച്ചു. റോള്‍ഫ് ബുച്ചോള്‍സ് എന്നയാളെയാണ് ദുബായില്‍ പ്രവേശിപ്പിക്കാതെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ചത്.453 തവണയാണ് റോള്‍ഫ് ശരീരത്തില്‍ പിയേഴ്‌സിംഗ് നടത്തിയത്. കൂടാതെ നെറ്റിയില്‍ രണ്ട് കൃത്രിമ കൊമ്പുകളും 53 കാരനായ റോള്‍ഫിനുണ്ട്. ഇതിനെല്ലാം പുറമേ ശരീരം മുഴുവനും റോള്‍ഫ് ടാറ്റൂ ചെയ്തിട്ടുണ്ട്. തന്നെ മന്ത്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനത്താവള അധികൃതര്‍ തിരിച്ചയച്ചതെന്ന് റോള്‍ഫ് പിന്നീട് ട്വിറ്ററില്‍ പ്രതികരിച്ചു.ലോകത്ത് ശരീരത്തില്‍ ഏറ്റവും അധികം തുളകളുള്ള മനുഷ്യനുള്ള അവാര്‍ഡും 2012ല്‍ റോള്‍ഫിന് ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയ ഇദ്ദേഹത്തിന് ഇവയ്‌ക്കെല്ലാം പുറമെ നെറ്റിയില്‍ കൊമ്പു പോലുള്ള രണ്ടു മുഴകളും ഉണ്ട്.
–
–
–
–
Leave a Reply