Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:19 pm

Menu

Published on August 16, 2014 at 1:58 pm

പറന്നിറങ്ങുന്നതിനിടെ പൈലറ്റിന്റെ കൃത്രിമ കൈ അഴിഞ്ഞു വീണു; ഒറ്റക്കൈ കൊണ്ട് വിമാനം നിയന്ത്രിച്ച് സുരക്ഷിതമായി താഴെയിറക്കി

pilots-false-arm-falls-off-as-he-lands-passenger-plane

ഡബ്ലിന്‍:  പറന്നിറങ്ങുന്നതിനിടെ പൈലറ്റിന്റെ കൃത്രിമ കൈ അഴിഞ്ഞു വീണ്  വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും പൈലറ്റിന്റെ മന:സാന്നിധ്യം മൂലം വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.അയര്‍ലന്റിലെ ബെല്‍ഫാസ്റ് സിറ്റി വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ബ്രിട്ടീഷ് വിമാന കമ്പനിയായ എഹ്യയല എയര്‍ലൈനിന്റെ ടര്‍ബോ പ്രോപ് വിമാനമാണ് പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. 47 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു  വിമാനത്തിലുണ്ടായിരുന്നത്.വിമാനം ലാന്‍ഡു ചെയ്യുന്ന അവസരത്തില്‍ പൈലറ്റിന്റെ  കൈ ക്ലാമ്പില്‍ നിന്നും അടര്‍ന്നു പോവുകയായിരുന്നു. അതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതു മനസിലാക്കിയ പൈലറ്റ് ഇക്കാര്യം  സഹ പൈലറ്റിനോട്  പറഞ്ഞുവെങ്കിലും പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന്  പൈലറ്റ്  ഒറ്റക്കൈ കൊണ്ട് തന്നെ യന്ത്രം പ്രവര്‍ത്തിപ്പിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. ഫെബ്രുവരി 12ന് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്. ബ്രിട്ടന്റെ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിവരങ്ങള്‍ പുറത്തായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News