Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:58 pm

Menu

Published on December 10, 2014 at 10:12 am

ചുംബനസമരത്തിനെതിരെ പിണറായി വിജയൻ

pinarayi-against-kiss-of-love-protest

തിരുവനന്തപുരം: ചുംബനസമരത്തെ എതിര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്.ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യുന്ന കാര്യങ്ങള്‍ റോഡില്‍ ചെയ്യുന്നത് സമരരീതിയല്ലെന്ന് പിണറായി പറഞ്ഞു.സദാചാര പോലീസിനെതിരായ ശരിയായ സമരമാര്‍ഗമല്ല ചുംബനസമരം. സമരമാര്‍ഗത്തെ കുറിച്ച് അതിന്റെ സംഘാടകര്‍ പുനര്‍ചിന്തിക്കണം. എന്നാല്‍, ചുംബന സമരക്കാരെ പോലീസ് തെരുവില്‍ നേരിട്ടതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ മയ്യില്‍ അരിമ്പ്ര ഗ്രാമീണ വായനശാലയുടെ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യവെയായിരുന്നു പിണറായിയുടെ പ്രസംഗം. ഓരോ രാജ്യത്തും ഓരോ രീതികളുണ്ട്. അതെല്ലാം അതുപോലെ നമ്മുടെ നാട്ടില്‍ വന്നിട്ടില്ല. അത്തരം ഏര്‍പ്പാടുകള്‍ പരസ്യമായി ചെയ്താല്‍ നാട് അംഗീകരിക്കില്ല. മദ്യം ഇഷ്ടപ്പെടുന്നവരുണ്ട്. അതിനെ എതിര്‍ക്കുന്നവരുമുണ്ട്. എന്നുകരുതി സമരമാര്‍ഗമായി പരസ്യമായ മദ്യപാനം അംഗീകരിക്കാന്‍ കഴിയുമോ എന്നും പിണറായി ചോദിച്ചു.

Loading...

Leave a Reply

Your email address will not be published.

More News