Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമ ഡൌണ്‍ലോഡ് ചെയ്യാനായി പൈറേറ്റ് ബേ നിങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കില്‍ ഇനി ശ്രദ്ധിക്കുക. നിങ്ങളുടെ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമെല്ലാം ഇനി അപകടത്തിലായേക്കാം. ഒപ്പം നിങ്ങളുടെ കംപ്യൂട്ടര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ കറന്‍സി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ തങ്ങളുടെ വെബ്‌സൈറ്റിലെ ഈ കോഡിനെ കുറിച്ച് സൈറ്റ് അധികൃതര്‍ പറയുന്ന വിശദീകരണം ഏറെ രസകരമാണ്. തങ്ങളുടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കണ്ടെത്താനാണ് തങ്ങള്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരില്‍ നിന്നും തന്നെ ഇത് ഈടാക്കുന്നതെന്ന്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് അതിലൂടെ സിനിമ ഡൌണ്‍ലോഡ് ചെയ്തു മെച്ചമുണ്ടാകുമ്പോള്‍ തങ്ങള്‍ക്ക് മെച്ചമുണ്ടാകാന്‍ ഇങ്ങനെയും ചെയ്യുന്നു എന്ന്.
എന്നാല്‍ തങ്ങളുടെ അറിവോടെയല്ലാതെ പൈറേറ്റ് ബേ നടത്തുന്ന ഈ തട്ടിപ്പിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരിക്കുകയാണ്. വെബ് സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ കംപ്യൂട്ടറില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുപയോഗിച്ച് മൊനേറോയും ബിറ്റ് കോയിനും പോലെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി.
അതിനിടയില്‍ പൈറേറ്റ് ബേ വെബ്‌സൈറ്റില്‍ ഒരു ബഗ്ഗ് കടന്നുകൂടിയത് ചിലരുടെയെങ്കിലും കംപ്യൂട്ടറുകള്‍ അനങ്ങാതെയാക്കി. ബഗ്ഗ് പിന്നീട് കണ്ടെത്തുകയും എടുത്തുകളയുകയും ചെയ്‌തെന്ന് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ 24 മണിക്കൂറിനകം പൈറേറ്റ് ബേ ഇവ സൈറ്റില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
Leave a Reply