Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പിസ്ത കഴിച്ചാല്‍ പ്രമേഹവും ടെന്‍ഷനും കുറയുമെന്ന് പഠനം. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ബയോബിഹേവിയറല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ സയന്‍സാണ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്.ദിവസവും പിസ്ത കഴിക്കുന്നവര്‍ക്ക് സമ്മര്‍ദം കുറക്കാന്‍ കഴിയുന്നുവെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പിസ്തയിലെ ഘടകങ്ങള്‍ ഹൃദയ ധനമികള്‍ സങ്കോചിക്കാതെ സംരക്ഷിക്കുന്നു. ഇതുമൂലം ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദം ഉണ്ടാകാതിരിക്കുവാന്‍ സഹായിക്കുന്നു. ഈ കണ്ടുപിടുത്തമാണ് പിസ്ത പ്രമേഹ സൗഹൃദ ഭക്ഷണമാക്കി പ്രഖ്യാപിക്കാന്‍ കാരണം.പ്രമേഹരോഗികള്‍ക്ക് ദിവസവും നിശ്ചിത അളവില്‍ പിസ്ത നല്‍കിയാണ് പരീക്ഷണം നടത്തിയത്. ടൈപ്പ് 2 ഡയബറ്റീസ് രോഗികള്‍ക്കാണ് പിസ്ത ഫലപ്രദമാണെന്ന് കണ്ടത്തിയിരിക്കുന്നത്. ഒരു ദിവസം ശരീരത്തിനാവശ്യമായ ഫോസ്ഫറസിന്റെ 60 ശതമാനം ഒരു കപ് പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പിസ്തയിലടങ്ങിയിരിക്കു ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ കഴിയും. രക്തത്തില്‍ ഓക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ബി6 ആണ്.ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തും. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കാന്‍ പിസ്ത സഹായിക്കും. അതേസമയം നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്റെ തോത് ഉയര്‍ത്തുകയും ചെയ്യും. അതിനാല്‍ ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും നാഡികള്‍ക്ക് ബലം നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും.പിസ്തയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകു കോശജ്വലനം കുറയ്ക്കാനുള്ള പ്രതിജ്വലന ഗുണവും പിസ്തയ്ക്കുണ്ട്.
Leave a Reply