Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:10 pm

Menu

Published on October 15, 2014 at 10:26 am

കസ്റ്റമറെ തടിച്ചിയെന്ന് വിളിച്ചു ;പിസാ ഹട്ട് മാപ്പ് പറഞ്ഞു

pizza-hut-apologizes-for-pink-fat-lady-customer-tag-on-receipt

സിംഗപ്പൂര്‍ : കസ്റ്റമറെ  തടിച്ചിയെന്ന് വിളിച്ചതിന് പുലിവാല് പിടിച്ച പിസാ ഹട്ട് ജീവനക്കാർ ഒടുവിൽ മാപ്പ്‌ പറഞ്ഞു . സിംഗപ്പൂരിലെ പിസാ ഹട്ടിലാണ് സംഭവം നടന്നത്.പിസ വാങ്ങാനെത്തിയ സ്ത്രീയുടെ ബില്ലില്‍ അവരെ തിരിച്ചറിയാനായി ‘ പിങ്ക് ഫാറ്റ് ലേഡി ‘ എന്ന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പിസാ ഹട്ട് ജീവനക്കാര്‍ കുടുങ്ങിയത്. പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു എയ്‌ലി സി എന്ന സ്ത്രീ. തിരക്കുളള സമയമായതിനാല്‍ എളുപ്പം ആളെ മനസ്സിലാക്കാനാണ് ജീവനക്കാര്‍ ഇങ്ങനൊരു ബുദ്ധി പ്രയോഗിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സ്ത്രീ പിസാ ഹട്ട് സിംഗപ്പൂരിന്റെ ഫേസ്ബുക്ക് പേജില്‍ ബില്ലിന്റെ പടം സഹിതം താന്‍ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്തു.”ഉപഭോക്താവ് എന്ന നിലയില്‍ ബഹുമാനിക്കപ്പെടണം. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. തന്റെ ശരീരപ്രകൃതിയെക്കുറിച്ച് പറയേണ്ട കാര്യം ആവശ്യമില്ല ” – സ്ത്രീ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്ത്രീയ്ക്കുണ്ടായ അപമാനത്തില്‍ മാപ്പുചോദിക്കുന്നതായും കാണിച്ച് പോസ്റ്റിട്ട് ഒടുവില്‍ പിസാ ഹട്ട് മാനേജ്‌മെന്റ് തടിയൂരുകയായിരുന്നു.

Pizza Hut apologizes piza

 

Loading...

Leave a Reply

Your email address will not be published.

More News