Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 1:57 pm

Menu

Published on November 10, 2014 at 4:13 pm

പികെ യിലെ ആദ്യ ഗാനം പുറത്തിറങ്ങി

pk-movie-song-released

ആമീർ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പി.കെ.യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പി.കെയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് 1.54 മിനുറ്റ് ദൈർഘ്യമുള്ള തർകി ചോക്രോ എന്ന ഗാനം പുറത്തുവിട്ടിരിക്കുന്നത്. ആമിർ ഖാനും സഞ്ജയ് ദത്തുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.സ്വാനന്ദ് കിർക്കിരെയുടെ വരികൾക്ക് അജയ് അതുൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സ്വരൂപ്‌ ഖാനാണ്. അനുഷ്‌ക ശർമ്മയാണ് നായിക.രാജ്കുമാർ ഹിറാനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. ഒരു ടേപ്പ് റെക്കോർഡർ കൊണ്ട് മാത്രം നഗ്‌നത മറച്ച് ആമീർ പ്രത്യക്ഷപ്പെട്ട പി.കെയുടെ ആദ്യ പോസ്റ്റർ തന്നെ വിവാദമായിരുന്നു.ഡിസംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News