Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:29 am

Menu

Published on October 23, 2014 at 2:46 pm

‘പികെ’യുടെ ആദ്യ ടീസര്‍ പുറത്ത്

pk-movie-teaser-released

അമീഖാൻ നായകനാകുന്ന പികെയുടെ ആദ്യ ടീസർ പുറത്തിറങ്ങി. പികെയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് 2.13 മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.രാജ്കുമാർ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പുറത്തിറങ്ങും മുമ്പ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് പികെ.ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് മാത്രം നഗ്‌നത മറച്ച് അമീര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ട പി.കെയുടെ ആദ്യ പോസ്റ്റര്‍ തന്നെ വിവാദമായിരുന്നു. ബോജ്പുരി സംസാരിക്കുന്നയാളായാണ് അമീര്‍ഖാന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററിലുള്ളതിനേക്കാള്‍ ഒരു പടി കടന്നാണ് ടീസറില്‍ അമീര്‍ ഖാന്റെ മേക്കോവര്‍. സഞ്ജയ് ദത്ത്, അനുഷ്‌ക്ക ശര്‍മ്മ, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഡിസംബര്‍ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published.

More News