Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്:പരിസരം മറന്ന് കമിതാക്കൾ തല്ലുകൂടുന്നത് ട്വിറ്ററിലിട്ട സഹയാത്രികയുടെ ട്വീറ്റ് വൈറലാകുന്നു. ന്യൂയോർക്കിലാണ് സംഭവം. പ്ലെയ്ൻ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗിലാണ് ന്യൂയോർക്ക് സ്വദേശിനിയായ കെല്ലി കീഗ്സ് അടിപിടിയുടെ ലൈവ് വിവരണം നൽകിയത്.
ഈ യുവാവ് അവന്‍റെ കാമുകിയുമായി അടിച്ചു പിരിഞ്ഞിരിക്കുകയാണ്. അവൾ കരയുകയാണ് എന്നായിരുന്നു കീഗിന്‍റെ ആദ്യ ട്വീറ്റ്. ഇരുവരുടെയും ചിത്രവും കീഗ് ട്വീറ്റ് ചെയ്തു. പിന്നാലെ തുരുതുരെ കീഗ് ട്വീറ്റ് ചെയ്തു കൊണ്ടേയിരുന്നു. ഒരു ലൈവ് വിവരണം തന്നെയായിരുന്നു. ഒരുഘട്ടത്തിൽ വഴക്ക് അതിരുവിട്ടു പോയെന്നും കീഗ് ട്വീറ്റ് ചെയ്തു.
ഒടുവിൽ 40 മിനിട്ട് നീണ്ട വഴക്ക് അവസാനിപ്പിച്ച് ഇരുവരും ചുംബിച്ചെന്നും കീഗ് പറയുന്നു. എന്നാൽ എങ്ങനെ വഴക്ക് അവസാനിപ്പിച്ചെന്ന് കീഗ് പറയുന്നില്ല. പ്ലെയ്ൻ ബ്രേക് അപ് ഹാഷ് ടാഗ് കീഗിന് സമ്മാനിച്ചത് 7000 പുതിയ ഫോളോവേഴ്സിനെയാണ്.
Leave a Reply