Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:14 pm

Menu

Published on December 26, 2014 at 10:13 am

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി

pm-modi-rules-out-privatisation-of-indian-railways

ന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്കില്‍ നിര്‍മ്മിച്ച എഞ്ചിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാസിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെയില്‍വെ ഒരു ഗതാഗത മാര്‍ഗം മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലുകൂടിയാണ്. റയില്‍വേ വികസനം വഴി രാജ്യവികസനമാണ് സാധ്യമാകുന്നത്. ഗ്രാമങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്ന് രണ്ടോ മൂന്നോ മുറികള്‍ നിര്‍മ്മിച്ചാല്‍ യുവാക്കള്‍ക്കായി നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകണമെങ്കില്‍ റെയില്‍വെയുടെ വികസനത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. നിലവില്‍ റോഡുകള്‍ക്കും പാവപ്പെട്ടവരുടെ ആസ്പത്രികള്‍ക്കും വേണ്ട പണം റെയില്‍വെയെ നിലനിര്‍ത്താനായി വക മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് എത്ര കാലം തുടരാനാകും. ഈ അവസ്ഥ മാറണം. ധനികരുടെ പണം വേണം റെയില്‍വെയില്‍ നിക്ഷേപിക്കാന്‍. റെയില്‍വെ സ്വകാര്യവത്കരിക്കുകയല്ല, ലോകത്തിലെ ധനം റെയില്‍വെയില്‍ നിക്ഷേപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റെയില്‍വെ സ്വകാര്യവത്കരിക്കും എന്നത് കുപ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News