Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:57 pm

Menu

Published on October 14, 2015 at 12:32 pm

‘ദാദ്രി സംഭവം നിർഭാഗ്യകരം’ : മോഡി

pm-modi-says-dadri-killing-sad-but-that-centre-has-no-role-to-play

ന്യൂഡല്‍ഹി : ദാദ്രി സംഭവത്തിൽ ആദ്യമായി പ്രതികരണവുമായി നരേന്ദ്രമോഡി.സംഭവം ഏറെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് മോഡി പറഞ്ഞു. പ്രശസ്ത സംഗീതജഞന്‍ ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കിയതിനേയും മോദി അപലപിച്ചു. ഇത്തരം സംഭവങ്ങളെ ബി.ജെ.പി അനുകൂലിക്കുന്നില്ല. എന്നാല്‍ ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും മോഡി ചോദിച്ചു. കപടമതേതരത്വത്തെ ഒരിക്കലും ബി.ജെ.പി പിന്തുണച്ചിട്ടില്ല. സംഭവം പ്രതിപക്ഷം രാഷ്ട്രീയധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.സെപ്തംബര്‍ 28നാണ് 52 വയസുള്ള മുഹമ്മദ് അഖ് ലാഖ് എന്നയാളെ ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനകൂട്ടം വീട്ടിലെത്തി തല്ലിക്കൊന്നത്. സമീപത്തെ ക്ഷേത്രത്തില്‍നിന്നുള്ള അറിയിപ്പനുസരിച്ച് ഒത്തുചേര്‍ന്നവരാണ് അഖ് ലാഖിനേയും മകനേയും മര്‍ദ്ദിച്ചത്.ദാദ്രി സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ കുറിച്ച് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും എഴുത്തുകാരെയും സാംസ്കാരിക നായകരേയും കൊലപ്പെടുത്തുകയും വിലക്കുയും ചെയ്തിട്ടും പ്രധാനമന്ത്രി പ്രകതികരിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിട്ടും നരേന്ദ്രമോഡി പ്രതികരിക്കാതെ മാറി നില്‍ക്കുയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News