Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്‌ന: ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരമല്ല, ദാരിദ്യത്തിനെതിരെയാണു യുദ്ധം ചെയ്യേണ്ടതെന്ന് മോഡി. ബീഹാറിലെ നവാദയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലീം ഗൃഹനാഥനെ കൊലപ്പെടുത്തിയ ദാദ്രി സംഭവത്തില്‍ മൗനം വെടിയണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രസംഗം.‘ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പരസ്യമാക്കനുള്ള അവകാശമുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ നിലപാടു വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. അവര്‍ മുസ്ലിങ്ങളോടാണോ ദാരിദ്ര്യത്തോടാണോ യുദ്ധം ചെയ്യേണ്ടത്? മുസ്ലിങ്ങള്‍ പറയണം. നിങ്ങള്‍ ഹിന്ദുക്കളോടാണോ ദാരിദ്ര്യത്തോടാണോ യുദ്ധം ചെയ്യേണ്ടത്? ‘ പ്രധാനമന്ത്രി ചോദിച്ചു.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് രാഷ്ട്രീയ ലക്ഷ്യങ്ങളിലൂന്നിയുള്ളവയാകരുത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ നടത്തരുത്. അത്തരം പരാമര്‍ശങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ അത് ഗൗരവമായി കണക്കിലെടുക്കരുതെന്നും മോഡി പറഞ്ഞു.
Leave a Reply