Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:39 pm

Menu

Published on November 30, 2016 at 10:21 am

നോട്ടു നിരോധിച്ച് കൊണ്ട് മോദി നടത്തിയ പ്രസംഗം മുന്‍കൂട്ടി ഷൂട്ട് ചെയ്തത്? വിവരം പുറത്തുവിട്ട ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകന് വധഭീഷണി…!!

pm-modis-speech-on-note-ban-was-pre-recorded-claims-dd-news-journalist-satyendra-murli

500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചുള്ള നവംബര്‍ 8ലെ മോദിയുടെ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തലുമായി ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര മുരളി. കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സത്യേന്ദ്ര ആരോപണം ഉന്നയിച്ചത്. ലൈവ് എന്ന പേരില്‍ നടത്തിയ പ്രസംഗം നേരത്തെ ഷൂട്ട് ചെയ്തുവെന്നതിന് തന്റെ കൈവശം തെളിവുണ്ടെന്നും സത്യേന്ദ്ര പറഞ്ഞു. തെളിവ് ശേഖരിക്കേണ്ടതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ വൈകിയതെന്നും സത്യേന്ദ്ര കുട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ തെളിവുകളുമായി കോടതിയില്‍ എത്തും മുന്‍പേ തന്റെ ജീവന്‍ അപഹരിക്കപ്പെടാം എന്നാണു സത്യേന്ദ്ര ആശങ്കപ്പെടുന്നത്.ദൂരദര്‍ശനിലെ ചില സഹപ്രവര്‍ത്തകരും സത്യേന്ദ്രയുടെ ആരോപണം ശരിവച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

വിവിധ ഭാഗങ്ങളിൽനിന്നും ഭീഷണി ഉയരുന്നതിനാൽ പൊലീസ് സംരക്ഷണം സത്യേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്.നവംബർ 24നാണ് ദൽഹി പ്രസ് ക്ളബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സത്യേന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ എട്ടിന് അടിയന്തിര ക്യാബിനറ്റ് യോഗത്തിനു ശേഷം ലൈവെന്ന പേരിൽ നൽകിയതു നേരത്തെ റെക്കോഡ് ചെയ്ത വീഡിയോയാണെന്നാണ് ഇദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. പ്രക്ഷേപണം ചെയ്ത വീഡിയോ മുൻകൂട്ടി തയ്യാറാക്കിയതാണെന്നുള്ളതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് സത്യേന്ദ്ര പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം വെളിപ്പെടുത്താൻ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാച്ച് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ വാർത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് വധഭീഷണികല്‍ ലഭിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലടക്കം ഇദ്ദേഹത്തിനെതിരെ ഭീഷണിയുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സത്യേന്ദ്രയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News