Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:27 pm

Menu

Published on July 11, 2014 at 5:30 pm

അമേരിക്ക സന്ദർശിക്കാൻ മോഡിക്ക് ഒബാമയുടെ ക്ഷണം

pm-narendra-modi-accepts-us-president-obamas-invitation-to-visit-us

ന്യുഡല്‍ഹി: അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അമേരിക്കൻ സന്ദർശനത്തിന് ക്ഷണിച്ചു. ഒബാമയുടെ ക്ഷണം മോഡി സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബറില്‍ യു.എസ് സന്ദര്‍ശിക്കാനാണ് മോഡിക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. ഇന്ത്യ- യു.എസ് ബന്ധം ഒരു നിര്‍ണായക ശക്തിയാകാന്‍ നരേന്ദ്ര മോഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒബാമ പറഞ്ഞിട്ടുണ്ട്. സെപ്തംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാനാണ് മോഡി യു.എസില്‍ എത്തുക. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് മോഡിക്ക് നയതന്ത്ര, സന്ദര്‍ശക വീസ അടക്കം നിഷേധിച്ചിരുന്നു. പിന്നീട് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെയാണ് മോഡിക്കൊതിരായ യാത്രാവിലക്ക് യു.എസ് നീക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News