Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് മിഷന് തുടക്കമായി. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന രാജ്പഥിലാണ് ചടങ്ങുകള്‍.രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡൽഹി വാൽമീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കി. രാജ്യത്തെ 31 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഗാന്ധിജയന്തി ദിനത്തില്‍ ഓഫിസില്‍ ഹാജരായി ഓഫീസും നഗരവും വൃത്തിയാക്കല്‍ പദ്ധതിയില്‍ പങ്കാളികളാകുന്നത്..വര്‍ഷത്തില്‍ 100 മണിക്കൂര്‍, ശുചിത്വത്തിന് വേണ്ടി സ്വമേധയാ ജോലിചെയ്യുമെന്ന പ്രതിജ്ഞയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുചൊല്ലുന്നത്. പ്രതിജ്ഞ ചൊല്ലുന്നവര്‍ പിന്നീട് ഓഫിസും പരിസരങ്ങളും തെരഞ്ഞെടുത്ത പൊതുസ്ഥാപനങ്ങളും വൃത്തിയാക്കും.പരിപാടിയുടെ ഒൗദ്യോഗിക ഉദ്ഘാടനം അൽപസമയത്തിനകം നടക്കും.
Leave a Reply