Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ആപ്പ് വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.’ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സൗജന്യമായി വൈദ്യുതി തരാമെന്ന് പാർട്ടികൾ വാഗ്ദാനം കൊടുക്കും.എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കുമെന്നതിനെ കുറിച്ച് അവർ ആലോചിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു.ആം ആദ്മി പാര്‍ട്ടിയുടെ വൈദ്യുതി നിരക്ക് പകുതിയാക്കുമെന്ന വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി വൈദ്യുതി ഉദ്പാദനം ഇല്ലാത്ത സംസ്ഥാനമാണ് ദില്ലി. ദില്ലിക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ഇതിന് മറുപടിയായി ആപ്പ് നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സോളാര്‍ എനര്‍ജി പോലുള്ള മറ്റ് സാധ്യതകളെ കുറിച്ച് അന്വേഷിക്കാതിരുന്നതാണ് ദില്ലിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മുൻ സർക്കാരുകൾക്ക് കഴിയാതെ പോയത്. 5000 മെഗാവാട്ട് വൈദ്യുതിയാണ് ദില്ലിക്ക് വേണ്ടത്. ഇതിന് പ്രധാനമായും ആശ്രയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെയാണ്. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നാണ് ആപ്പ് വാഗ്ദാനം നല്‍കിയിരുന്നത്.
Leave a Reply