Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:13 pm

Menu

Published on July 18, 2014 at 12:40 pm

നരേന്ദ്ര മോഡി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;മോഡിയെ വഹിച്ചു കൊണ്ടുള്ള എയര്‍ ഇന്ത്യൻ വിമാനം മലേഷ്യന്‍ വിമാനം സഞ്ചരിക്കേണ്ടിയിരുന്നത് മലേഷ്യൻ വിമാനം തകർന്ന അതേ പാതയില്‍;അപകടവിവരമാറിഞ്ഞ് വഴിതിരിച്ചു വിടുകയായിരുന്നു

pm-narendra-modis-flight-was-on-shot-down-mh17s-route

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  മോഡിയെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യൻ വിമാനം മലേഷ്യന്‍ വിമാനം സഞ്ചരിച്ച അതേ പാതയില്‍ തന്നെയായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്.എന്നാൽ തങ്ങളുടെ വിമാനത്തിന് മുൻപേ പോയ മലേഷ്യൻ യാത്രാവിമാനം അപകടത്തിൽപെട്ടു എന്ന വാർത്തയെ തുടർന്ന് അടിയന്തിമായി പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിൽ വ്യത്യാസം വരുത്തുകയായിരുന്നു . ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഈ വിവരം പുറത്തുവിട്ടത്. മലേഷ്യന്‍ വിമാനം മിസൈലേറ്റ് അപകടത്തില്‍പ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് മോഡി സഞ്ചരിക്കുന്ന വിമാനം ജര്‍മ്മനിയിലെ ഫ്രങ്ക്ഫര്‍ട്ടില്‍ നിന്ന് പുറപ്പെട്ടത്. മോഡിയെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ വിമാനം മലേഷ്യന്‍ വിമാനം സഞ്ചരിച്ച അതേ പാതയില്‍ തന്നെയായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്. ഒരു പക്ഷേ മലേഷ്യൻ വിമാനം പോകുന്ന അതറൂട്ടിൽ തന്നെ മോഡിയെയും വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യൻ വിമാനവും കടന്നുപോകുമായിരുന്നു .പ്രാദേശികസമയം 1.20 ഓടെ ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലലംപൂരിലേക്ക് പോവുകയായിരുന്ന  ബോയിങ് 777 വിമാനം യുക്രൈനിൽ തകര്‍ന്നു വീണത്.മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ട് വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചതായാണ് റിപ്പോർട്ട് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News