Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:53 pm

Menu

Published on December 24, 2014 at 10:11 am

ക്രിസ്മസ് ദിനത്തില്‍ കേന്ദ്ര മന്ത്രാലയ ഓഫീസുകള്‍ പ്രവൃത്തി ദിനമാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിൻറെ നിര്‍ദേശം

pmo-note-suggests-christmas-could-be-working-day-for-many

ദില്ലി: ക്രിസ്മസ് ദിനത്തില്‍ കേന്ദ്ര മന്ത്രാലയ ഓഫീസുകള്‍ പ്രവൃത്തി ദിനമാക്കാന്‍ പ്രധാനമന്ത്രി കാര്യാലയത്തിൻറെ നിർദ്ദേശം.സി.എന്‍.എന്‍ ഐബി.എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ മന്ത്രിമാരുടെ അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി കാര്യാലയം കത്തയച്ചിട്ടുണ്ട്. എല്ലാവരും ഈ അഭിപ്രായത്തോട് യോജിച്ചാൽ ക്രിസ്മസ് ദിനത്തില്‍ എല്ലാ മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നതായിരിക്കും. ഈ ദിനത്തില്‍ ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കുലര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതായിരിക്കും. ഈ ദിവസം സദ്ഭരണ ദിനമായി ആചരിക്കാന്‍ കേന്ദ്ര സർക്കാർ നേരത്തെ തന്നെ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്പയിയുടെ ജന്‍മദിനവും ഈ ദിവസം തന്നെയാണ്.

Loading...

Leave a Reply

Your email address will not be published.

More News