Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:39 am

Menu

Published on January 31, 2014 at 9:54 am

സി.പി.എം പ്രവർത്തകരെ വെട്ടിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

police-arrest-4-in-connection-with-tirur-attack

തിരൂര്‍ : മംഗലത്ത് രണ്ട് സി.പി.എം  പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സംഭവത്തിൽ പലരെയും  പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.പെരിന്തല്ലൂര്‍ സ്വദേശി നൗഫല്‍ (27),മംഗലം മാസ്റ്റര്‍പടി സ്വദേശി മജീദ് (42), തൃപ്രങ്ങോട് പരപ്പേരി സ്വദേശി ആലുക്കല്‍ സാബിനൂര്‍ (28), ചേന്നര സ്വദേശി അബ്ദുള്‍ഗഫൂര്‍ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  മംഗലം പഞ്ചായത്ത് ഓഫീസിനടുത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ കെ.ടി. അബ്ദുള്‍ലത്തീഫിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമായാണ് മജീദിനെയും അര്‍ഷാദിനെയും വെട്ടിപ്പരിക്കേല്പിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ സുഖംപ്രാപിച്ചുവരുന്നു.കേസ്സിൽ ഇനിയും എഴ് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. അവരെക്കുറിച്ച് പോലീസ് അന്വേഷണം തുടരുന്നു.

Loading...

Leave a Reply

Your email address will not be published.

More News