Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമൃതാനന്ദമയി മഠനത്തിനെതിരെ മുൻ ശിഷ്യ നടത്തിയ വിമർശനങ്ങൾക്ക് നേരിട്ട മൊഴി ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം കരുനാഗപ്പള്ളി പോലീസ് ഗെയ്ല്‍ ട്രെഡ്‌വെല്ലിന് ഇ-മെയിൽ സന്ദേശമയച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകണമെന്നും പരാതി ലഭിച്ചാൽ മാത്രമേ മഠത്തിനെതിരെ അന്വേഷണം നടത്താൻ കഴിയുകയുള്ളൂ എന്നും ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.ആശ്രമത്തില്‍ വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട കഥ അമ്മയുടെ മുൻ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെൽ ‘ഹോളി ഹെല്‍: എ മെമേര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നസ്’എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തിയിരുന്നത്.
Leave a Reply