Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 6:54 am

Menu

Published on April 29, 2014 at 1:04 pm

ഐ.പി.എൽ : ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ അഞ്ചു വിക്കറ്റിന് തകർത്ത് പഞ്ചാബിന് ജയം

punjab-reign-in-uae-with-fifth-win

ദുബായ്:ഐ.പി.എൽ ക്രിക്കറ്റിൽ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം വിജയം.ബാംഗ്ലൂര്‍ പഞ്ചാബിനു മുന്നില്‍ 125 റണ്‍സിന്റെ ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. സെവാഗിന്റെയും (32) ഡേവിസ് മില്ലറുടെയും (26) ബാറ്റിങ് കരുത്തില്‍ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് വിജയം നേടുകയായിരുന്നു.മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത മീഡിയം പേസര്‍ സന്ദീപ് ശര്‍മയാണ കളിയിലെ കേമന്‍. ബാഗ്ലൂരിന്റെ മാക്‌സ്‌വെല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു സിക്‌സും രണ്ടു ബൗണ്ടറിയുമുള്‍പ്പെടെ 20 റണ്‍സ് വാരിയ ഗെയ്ല്‍ സന്ദീപ് ശര്‍മയുടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഗെയ്‌ലിന്റെ പുറത്താകല്‍ ഒരു കൂട്ടത്തകര്‍ച്ചയിലേക്കാണ് ബാംഗ്ലൂരിനെ നയിച്ചത്. അഞ്ചാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സും(17) യുവരാജ് സിങ്ങും(32 പന്തില്‍ 35) ചേര്‍ന്നെടുത്ത 41 റണ്‍സാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്.പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മയ്ക്ക് പുറമെ പേസര്‍മാരായ മിച്ചല്‍ ജോണ്‍സണും റിഷി ധവാനും രണ്ടു വിക്കറ്റ് വീതവും ബാലാജി ഒരു വിക്കറ്റും വീഴ്ത്തി.
സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ 8ന് 124; പഞ്ചാബ് 18.5 ഓവറില്‍ 5ന് 127.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News