Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഖത്തറിലെ തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ഉള്ള ആലോചനകൾ നടക്കുന്നതായി രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു .എൻ .എ റിപ്പോർട്ട്.വിവാദമായ കഫാല സ്പോണ്‍സർഷിപ്പ് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനെറ്റ് യോഗം അംഗീകരിച്ചതായി വാർത്താ ഏജൻസി പറയുന്നു.വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും തൊഴിലാളികളുടെ എൻട്രി, എക്സിറ്റ്, നാടുകടത്തൽ തുടങ്ങിയ കാര്യങ്ങൾ ഭേദഗതി വരുത്തുമെന്നാണ് കരുതുന്നത്.
ശമ്പളം സംബന്ധമായ ഒരു നിയമം കൂടി അടുത്ത നവംബറോടെ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്.ഇത് പ്രകാരം മാസത്തിലോ രണ്ട് മാസം കൂടുമ്പോഴോ തൊഴിലാളിയുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കമ്പനി ട്രാൻസ്ഫർ ചെയ്യുന്ന രീതിയാകും നടപ്പിൽ വരിക.ഇതുവഴി തൊഴിൽ ചൂഷണത്തിന് വലിയ തോതിൽ അറുതി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പല കമ്പനികളും സമയത്തിന് ശമ്പളം നൽകാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നതായി വാർത്തകൾ ഉണ്ട്.
Leave a Reply