Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദോഹ: രാജ്യത്ത് ഈയാഴ്ച മുഴുവന്‍ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ശക്തിയുള്ള കാറ്റ് വീശുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റ് രാജ്യത്തുടനീളം വീശിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, കാറ്റില്‍ ചൂടിന് അല്പം ശമനം ഉണ്ട്.
Leave a Reply