Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോര്‍;തെന്നിന്ത്യന്‍ നായകന്‍ ധനുഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ചിത്രമായ രാഞ്ചനയ്ക്ക് പാകിസ്ഥാനില്‍ വിലക്ക്. മുസ്ലിം പെണ്‍കുട്ടിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൻറെ പ്രമേയം. ഇതിനോട് യോജിക്കാനാകില്ലെന്ന കാരണത്താലാണ് പാകിസ്ഥാന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ധനുഷും സോനം കപൂറും അഭിനയിച്ച ചിത്രമാണ് രാഞ്ചന. നേരത്തെ ഏക് താ ടൈഗര്‍, ജോ, ഏജന്റ് വിനോദ് തുടങ്ങിയ ചിത്രങ്ങളും പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം രാഞ്ചന 11.87 കോടി രൂപ നേടിയിരുന്നു. ചരിത്ര വിജയം നേടിയിരുന്നു. ആദ്യദിവസം മാത്രം രാഞ്ചനയുടെ കളക്ഷന്‍ 5.12 കോടിയായിരുന്നു. ആകെ 35 കോടിരൂപയായിരുന്നു രാഞ്ചനയുടെ മുടക്ക്.
Leave a Reply