Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബക്രീദ് ആഘോഷിക്കുന്ന ഈ മാസം 25ന് സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും രക്തദാന ക്യാന്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആര്‍എസ്എസിന്‍റെ സമുന്നത നേതാക്കളിലൊരാളായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്ന് കോളജുകള്‍ക്ക് അവധി നല്‍കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് വിവിധ മുസ്‍ലിം ഗ്രൂപ്പുകളുടെ തീരുമാനം. ഉത്തരവ് വിവാദമായതോടെ മുസ്‍ലിം അധ്യാപകര്‍ക്ക് അന്ന് ഒഴിവ് നല്‍കാമെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗതെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി ഉത്തരവിന്‍റെ ഭാഗമായിട്ടില്ലെന്നും സര്‍ക്കാരിന്‍റെ കാവിവത്ക്കരണത്തിന്‍റെ ഭാഗമാണ് ഇത്തരം നടപടികളെന്നുമുള്ള ആരോപണം ശക്തമാണ്.
Leave a Reply