Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇളം കാറ്റിൻ നൈപുണ്യവുമായി റംസാന്‍ ഒന്ന് പിറന്നു. ഇന്ന് മുതൽ മുപ്പത് ദിവസങ്ങൾ വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങള്‍.ബുധനാഴ്ച റംസാന്‍ ഒന്ന് ആയി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് മുഖ്യഖാസി കെ. വി. ഇമ്പിച്ചമ്മദ്ഹാജിയും അടക്കമുള്ളവര്‍ പ്രഖ്യാപിച്ചതോടെ മുസ്‌ലിം സമൂഹം നോമ്പുകാലത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു.
ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു.ഗള്‍ഫ് നാടുകളിലും ബുധനാഴ്ച തന്നെയാണ് റംസാന്‍ തുടങ്ങുന്നത്.
Leave a Reply