Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു പ്രമുഖ ടിവി നടത്തിയ അഭിമുഖത്തിലാണ് പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ തുറന്നടിച്ചത് . ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യം മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയിരിക്കുകയാണ് . സ്വകാര്യമേഖലയിലെ ചില സ്ഥാപിത താല്പര്യക്കാരുടെ സ്വാധീനത്തില്‍പ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചാഞ്ചാടുകയാണ്. ഇതുകാരണം പലപ്പോഴും നയങ്ങള്‍ മാറ്റുകയോ വൈകിക്കുകയോ ചെയ്യുകയാണ്.രാജ്യത്തിനു ദിശാബോധമില്ലാത്ത നിലയാണ്. വിദേശത്ത് ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച പ്രധാനമന്ത്രിയാണു ഡോ. മന്മോഹന് സിങ്. എന്നാല്‍ അടുത്തകാലത്തായി ആ ഉന്നതനില നഷ്ടപ്പെട്ടിരിക്കുന്നു. മന്മോഹന്റെ നേതൃത്വത്തെ ഞാന്‍ വളരെ ബഹുമാനിക്കുന്നു. എന്നാല്‍ രാജ്യത്തു മുന്നിരയില്‍ ശക്തമായ ഒരു നേതൃത്വത്തിന്റെ കുറവുണ്ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു.
ഗുജറാത്തില്‍ അദ്ദേഹം തന്റെ നേതൃത്വ പാടവം പ്രകടിപ്പിച്ചു. ഗുജറാത്തിനെ മുന്‍ നിരയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ രാജ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്നു പറയാവുന്ന നിലയിലല്ല ഞാന്‍ എന്ന് നരേന്ദ്ര മോഡിയെ കുറിച്ചുള്ള ചോദ്യത്തില്‍ രത്തന്‍ ടാറ്റാ പറഞ്ഞു .
Leave a Reply