Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:48 pm

Menu

Published on August 19, 2014 at 5:19 pm

ഇന്ത്യന്‍ ഏകദിന ടീം ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചു

ravi-shastri-appointed-director-of-indian-cricket-team

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചു. ഭരത് അരുണിനെയും സഞ്ജയ് ബങ്കാറിനെയും അസിസ്റ്റന്റ് കോച്ചുമാരായി നിയമിച്ചു.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സുനില്‍ ഗവാസ്‌കറും വെങ്‌സര്‍ക്കാറുമടക്കമുള്ള മുന്‍ താരങ്ങള്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീമില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ബിസിസിഐ തയ്യാറായത്. ടീം ഇന്ത്യയുടെ ഏകദിനമത്സരങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല ഇനി മുതല്‍ ഡയറക്ടറായി നിയമിച്ച രവിശാസ്ത്രിക്കായിരിക്കും.മുഖ്യ പരിശീലകന്‍ ഡങ്കണ്‍ ഫഌച്ചറെ സഹായിക്കാന്‍ മുന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാറിനെയും നിയമിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക കുപ്പായത്തില്‍ തിളങ്ങിയതാണ് ബംഗാറിന് തുണയായത്. ടീമിന്റെ മോശ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ബൗളിംങ്, ഫീല്‍ഡിംഗ് പരിശീലകരെ പുറത്താക്കി.ഓഗസ്റ്റ് 25 ന് ബ്രിസ്റ്റോളിലാണ് അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News