Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതിന്റെ ഭാഗമായി 2005 നു മുമ്പുളള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുളള അവസാന തീയതി ആറ് മാസം കൂടി നീട്ടിയതായി റിസർവ് ബാങ്ക് നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരിന്നു. പുതുക്കിയ തീയതി അനുസരിച്ച് 2015 ജൂണ്‍ 30 വരെ ഇതിനുളള അവസരമുണ്ടായിരിക്കും. നേരത്തെ 2015 ജനുവരി ഒന്നു വരെ നോട്ടുകള്‍ മാറ്റിവാങ്ങാമെന്നായിരുന്നു പറഞ്ഞിരുന്നത്.2005 നു മുമ്പുളള നോട്ടുകളില്‍ അച്ചടിച്ച വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, പുതിയ നോട്ടുകളുടെ പിന്‍ഭാഗത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നോട്ടുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. ഇതെല്ലാം വ്യാജനോട്ടുകളുടെ ഭീഷണി ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.ചില സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പഴയ നോട്ട് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് തർക്കങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. 2005 നു മുമ്പുളള നോട്ടുകൾ ബാങ്കുകൾ, എ ടി എമ്മുകൾ വഴി വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ടെങ്കിലും സഹകരണ ബാങ്കുകളും സ്വകാര്യ ഏജൻസികൾ നിയന്ത്രിക്കുന്ന എ. ടി. എമ്മുകളിലും ഇപ്പോഴും ഇത്തരം നോട്ടുകൾ ലഭിക്കുന്നുണ്ട്. തിരിച്ചറിയൽ രേഖയുമായി ബാങ്കുകളിലെത്തിയാൽ ഒരാൾക്ക് 10 പഴയ നോട്ടുകൾ വരെ ഒരു ദിവസം മാറി നല്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശവും നില നില്ക്കുന്നുണ്ട്.ഇപ്പോൾ വിപണിയിൽ ലഭ്യമായ മീഡിയം റേഞ്ചിലുളള നോട്ടെണ്ണൽ യന്ത്രങ്ങളിൽ കളള നോട്ടുകൾ കണ്ടെത്താനുളള സൗകര്യമുണ്ടെന്നാണ് വില്പനക്കാരുടെ വിശദീകരണം. എന്നാൽ പുതിയ നോട്ടിലുളള പച്ച നിറത്തിലുളള സെക്യൂരിറ്റി ത്രെഡാണ് മെഷീനുകളിൽ ഉളള സ്കാനിംഗ് സംവിധാനം സ്കാൻ ചെയ്യുന്നത്. അതു കൊണ്ടു തന്നെ 2005 നു മുമ്പുളള അലൂമിനിയം ത്രെഡ് നോട്ടുകൾ ഇത്തരം മെഷീനുകളിൽ ഉപയോഗിച്ചാൽ കളള നോട്ടാണെന്ന് കാണിക്കുന്ന ”എറർ ” എന്ന നിർദ്ദേശം വരും ഇത് പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ പല തർക്കങ്ങൾക്കും കാരണമാകാറുണ്ട്.
Leave a Reply