Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:36 am

Menu

Published on September 30, 2014 at 10:41 am

റിസർവ് ബാങ്കിൻറെ പുതിയ വായ്പാനയ അവലോകനം ഇന്ന്

rbi-unlikely-to-cut-rates-tuesday-as-inflation-high-report

മുംബൈ: റിസർവ് ബാങ്കിൻറെ പുതിയ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാദ്ധ്യതയില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കാര്യമായി കുറഞ്ഞതും രാജ്യത്ത് മണ്‍സൂണ്‍ ലഭ്യത വര്‍ധിച്ചതും പണപ്പെരുപ്പനിരക്ക് കുറയാന്‍ സഹായിച്ചേക്കുമെങ്കിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്നാണ് സൂചന.നിലവിലെ എട്ടില്‍ നിന്ന് 2016 ജനുവരിയോടെയെങ്കിലും ആറ് ശതമാനത്തിലേക്ക് നാണ്യപെരുപ്പം കുറയണമെന്നാണ് റിസര്‍വ് ബാങ്ക് ആഗ്രഹിക്കുന്നത്.റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്താതെ എട്ട് ശതമാനത്തില്‍തന്നെ നിര്‍ത്തുമെന്നാണ് റോയിട്ടേഴ്‌സിന്റെ പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക മേഖലയ്ക്ക് താല്‍ക്കാലിക ആശ്വാസമായി സ്റ്റാറ്റൂട്ടറി ലിക്വിഡിറ്റി റേഷ്യോ അരശതമാനം കുറച്ചേക്കുമെന്നും ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.നാണ്യപെരുപ്പം കുറയുന്നുണ്ടെങ്കിലും അത് സ്ഥിരമായി കുറഞ്ഞുനിന്നാലേ ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയൂവെന്നാണ് ഗവര്‍ണര്‍ രഘുറാമിൻറെ അഭിപ്രായം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News