Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളില്‍ റീപ്പോളിങ് ആരംഭിച്ചു.എറണാകുളം മണ്ഡലത്തിലെ കളമശേരി 118-ാം നമ്പര്‍ ബൂത്ത്, ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി 19-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.വടക്കാഞ്ചേരിയില്‍ പോളിങിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെയുളള ബട്ടണ്‍ തകരാറിലായിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നും വയനാട്ടില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നുമാണ് റീപ്പോളിങ് നടത്താന്‍ തീരുമാനിച്ചിരുന്നത് . രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
Leave a Reply